കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവം ; സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കാസർകോട് : കാസർകോട് കാഞ്ഞങ്ങാട് ട്രെയിൻ പാളം മാറിക്കയറിയ സംഭവത്തിൽ വീഴ്ച വരുത്തിയ സ്റ്റേഷൻ മാസ്റ്റർക്ക് കൂടുതൽ പരിശീലനം നൽകാൻ റെയിൽവേ തീരുമാനം. 15 ദിവസത്തെ പരിശീലനം നൽകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ ഭാ​ഗത്ത് ചെറിയ അശ്രദ്ധ ഉണ്ടായതാണെന്നും മറ്റ് സാങ്കേതിക പിഴവുകൾ ഒന്നും തന്നെ ഇല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. ഇതിൽ സുരക്ഷ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. സ്റ്റേഷൻ മാസ്റ്റർ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്ത് ചില യാത്രക്കാർ എത്തി ട്രെയിനിനെ കുറിച്ച് വിശദാംശങ്ങൾ ചോദിച്ച സമയത്ത് സ്റ്റേഷൻ മാസ്റ്ററുടെ ഭാ​ഗത്ത് നിന്ന് ചെറിയൊരു അശ്രദ്ധ വന്നു. അതുകൊണ്ടാണ് സി​ഗ്നൽ മാറ്റി കൊടുത്തത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ അദ്ദേഹത്തിന് 15 ദിവസത്തെ പരിശീലനം നൽകും.

മറ്റ് നടപടികളൊന്നും എടുത്തിട്ടില്ല. പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ വ്യക്തമാക്കി. വൈകുന്നേരം 6.44നാണ് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന 16603 മാവേലി എക്സ്പ്രസ്സ് ട്രെയിൻ ട്രാക്ക് മാറിക്കയറിയത്. ഇതോടെ എട്ട് മിനിറ്റ് കാഞ്ഞങ്ങാട് സ്‌റ്റേഷനിൽ ട്രെയിൻ അധികമായി പിടിച്ചിട്ടു. ഈ ട്രാക്കിൽ മറ്റ് ട്രെയിനുകൾ ഒന്നുമില്ലാത്തതിനാൽ വൻ അത്യാഹിതം ഒഴിവായി. ട്രാക്ക് ഒന്നിലേക്ക് കയറേണ്ട ട്രെയിൻ സിഗ്നൽ മാറിയതിനാൽ മധ്യഭാഗത്തുള്ള ട്രാക്കിലേക്ക് കയറുകയായിരുന്നു. ഇതേ ട്രാക്കിൽ നിർത്തി യാത്രക്കാരെ ഇറക്കിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...