കാഞ്ഞങ്ങാട്​ ട്രെയിൻ ദുരന്തം; രണ്ടുപേരുടെ സംസ്‌കാരം ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: കാ​ഞ്ഞ​ങ്ങാ​ട്ട്​ ട്രെ​യി​ൻ ത​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ചി​ന്ന​മ്മ​ക്ക്​ നാ​ട് വി​ട​ചൊ​ല്ലി. തി​രു​വോ​ണ​ത്ത​ലേ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​ന്ധു​ക്ക​ളാ​യ മൂ​ന്ന്​ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണ്​ മരണപ്പെട്ടത്. ചി​ങ്ങ​വ​നം സാ​യ്പു​ക​വ​ല പാ​ല​ക്കു​ടി പി.​എ. ഉ​തു​പ്പാ​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ (73), നീ​ലം​പേ​രൂ​ർ ഈ​ര പ​ര​പ്പൂ​ത്ത​റ പി.​എ. തോ​മ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ (61), കു​ഴി​മ​റ്റം മാ​ങ്ങാ​ട്ട​യം റോ​ബ​ർ​ട്ട് കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ എ​യ്ഞ്ച​ല എ​ബ്ര​ഹാം (30) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഉ​ത്രാ​ട​ദി​ന​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ഗു​ഡ്‌​സ് ട്രെ​യി​ൻ ഇ​ടി​ച്ചാ​ണ്​ മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ക​ള്ളാ​റി​ൽ താ​മ​സി​ക്കു​ന്ന ചി​ന്ന​മ്മ​യു​ടെ ഇ​ള​യ​മ​ക​ൾ ലി​നു​വി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു ഇ​വ​ർ.

ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രി​കെ കോ​ട്ട​യ​ത്തേ​ക്ക്​ മ​ട​ങ്ങ​വേ​യാ​ണ് അപകടം. ചി​ങ്ങ​വ​ന​ത്തു​നി​ന്ന്​ ചി​ന്ന​മ്മ​യ​ട​ക്കം 50 പേ​രാ​ണ് വി​വാ​ഹ​ത്തി​ന്​ പോ​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രു​വോ​ണ​ദി​വ​സം കോ​ട്ട​യ​ത്ത്​ എ​ത്തി​ച്ച്​ ക​ള​ത്തി​പ്പ​ടി കാ​രി​ത്താ​സ് മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി​യി​രു​ന്നു. ചി​ന്ന​മ്മ​യു​ടെ മൃ​ത​ദേ​ഹം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ഭ​വ​ന​ത്തി​ലെ​ത്തി​ച്ചു. നൂ​റു​ക​ണ​ക്കി​നു​പേ​രാ​ണ്​ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​ത്. തു​ട​ർ​ന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ ചി​ങ്ങ​വ​നം സെ​ന്‍റ്​ ജോ​ൺ​സ് ദ​യ​റാ​പ്പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്​​ക​രി​ച്ചു. ആ​ലീ​സി​ന്‍റെ സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 12.30ന്​ ​നീ​ലം​പേ​രൂ​ർ സെ​ന്‍റ്​ ജോ​ൺ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലും എ​യ്ഞ്ച​ല​യു​ടെ സം​സ്‌​കാ​രം വൈ​കി​ട്ട്​ നാ​ലി​ന്​ ചി​ങ്ങ​വ​നം സെ​ന്‍റ്​ ജോ​ൺ​സ് ദ​യ​റ പ​ള്ളി സെ​മി​ത്തേ​രി​യി​ലും ന​ട​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...