Monday, April 28, 2025 6:19 am

വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്ലാറ്റ്ഫോമിൽ ശനിയാഴ്ച രാവിലെ 8.32നാണ് സംഭവം. പ്ലാറ്റ്ഫോമിന് സമീപം താമസിക്കുന്ന സുധ (40) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ എ.ആർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് പ്രിയങ്ക അമ്മയും കുഞ്ഞുമായുള്ള പൊക്കുൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രണ്ട് തവണ സുധയ്ക്ക് ജെന്നി അനുഭവപ്പെട്ടെങ്കിലും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക കൃത്യമായ പരിചരണം നൽകി. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കി

0
വാരണാസി : ബെംഗളൂരുവിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ പറന്നുയരുന്നതിന് തൊട്ടുമുമ്പ്...

ഐപിഎൽ ; ഡൽഹി ക്യാപിറ്റൽസിനോട് പകരംവീട്ടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

0
ന്യൂഡൽഹി: സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലേറ്റ തോൽവിക്ക് അരുൺ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിൽ...

പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി

0
ദില്ലി : പഹൽഗാം ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ...

പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവ ഡോക്ടര്‍ ചികിത്സയിലിരിക്കെ മരിച്ചു

0
ദില്ലി : ഹരിയാനയിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ രാജസ്ഥാനിൽ നിന്നുള്ള യുവ...