രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി

For full experience, Download our mobile application:
Get it on Google Play

ദില്ലി : പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം വിടാൻ അന്ത്യശാസനം ലഭിച്ചിട്ടും മടങ്ങാത്ത പാകിസ്ഥാൻ സ്വദേശികളെ കാത്തിരിക്കുന്നത് കനത്ത നടപടി. രാജ്യത്ത് തുടരുന്നവർ മൂന്ന് വർഷം തടവോ മൂന്ന് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. നിലവിൽ 9 നയതന്ത്ര ഉദ്യോഗസ്ഥരടക്കം 537 പാകിസ്ഥാനികൾ അടാരി അതിർത്തി വഴി ഇന്ത്യ വിട്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇനിയും പാക് സ്വദേശികൾ കേരളമടക്കം സംസ്ഥാനങ്ങളിൽ താമസിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാർ എത്രയും പെട്ടന്ന് രാജ്യം വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. നിശ്ചിത സമയപരിധി ഇന്ന് അവസാനിച്ചു. രാജ്യം വിടാത്ത പാകിസ്ഥാൻ പൗരർ അറസ്റ്റ്, പ്രോസിക്യൂഷൻ, മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 3 ലക്ഷം രൂപ വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി ശിക്ഷിക്കപ്പെടാം.

ഏപ്രിൽ 22 ന് പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ വിടാൻ പാകിസ്ഥാനികൾക്ക് നിർദ്ദേശം നൽകിയത്. വിവിധ വിഭാഗത്തിലുള്ള പാകിസ്ഥാൻ പൗരന്മാർക്ക് അവരുടെ വിസ തരങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത സമയപരിധികൾ നിശ്ചയിച്ചിരുന്നു. സാർക്ക് വിസ കൈവശമുള്ള പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ ഏപ്രിൽ 27 വരെ സമയപരിധി നൽകിയിട്ടുണ്ട്. മെഡിക്കൽ വിസയുള്ളവർക്ക് ഏപ്രിൽ 29 ആണ് അവസാന തീയതി.ബിസിനസ്, ഫിലിം, ജേണലിസ്റ്റ്, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹണം, വിദ്യാർത്ഥി, സന്ദർശകൻ, ഗ്രൂപ്പ് ടൂറിസ്റ്റ്, തീർത്ഥാടകൻ, ഗ്രൂപ്പ് തീർത്ഥാടക വിസകൾ എന്നിവർക്ക് മടങ്ങാനുള്ള സമയ പരിധിയും അവസാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തുടര്‍ച്ചയായി അപകടം നടക്കുന്ന കുമ്പഴ ജംഗ്ഷനിൽ ട്രാഫിക് പരിഷ്കരണം നടപ്പിലാക്കാൻ നിർദ്ദേശം നൽകി അബിൻ...

0
പത്തനംതിട്ട: വാഹന അപകടങ്ങൾ തുടർക്കഥയാകുന്ന കുമ്പഴ ജംഗ്ഷനിൽ പരിശോധന നടത്തി ആവശ്യമായ...

മുഖ്യമന്ത്രി ചിരിക്കാത്തതിന് മറുപടിയില്ലെന്ന് അലോഷ്യസ് സേവ്യർ

0
കോഴിക്കോട് : ഗവൺമെന്റ് പ്ലീഡർ നിയമനവിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന് പരോക്ഷ...

വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

0
കൽപ്പറ്റ : ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിത‍ർക്കായി കോൺഗ്രസ് നിർമ്മിച്ചു...

പന്തളം അമൃത വിദ്യാലയത്തിൽ ലോകകപ്പ് ബിൻവിൻ ഗോൾ ചാലഞ്ച് നടത്തി

0
പന്തളം : ഫിഫ ഫുട്ബോൾ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പന്തളം അമൃത വിദ്യാലയത്തിൽ...