വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വഴിയരികിൽ പ്രസവിച്ച നാടോടി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. പാലക്കാട് ഇന്ദിരാഗാന്ധി സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം പ്ലാറ്റ്ഫോമിൽ ശനിയാഴ്ച രാവിലെ 8.32നാണ് സംഭവം. പ്ലാറ്റ്ഫോമിന് സമീപം താമസിക്കുന്ന സുധ (40) ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്ലാറ്റ്ഫോമിൽ യുവതി പ്രസവിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കനിവ് 108 ആംബുലൻസിന്റെ സേവനം തേടിയത്. ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.

ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ എ.ആർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക എസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. തുടർന്ന് പ്രിയങ്ക അമ്മയും കുഞ്ഞുമായുള്ള പൊക്കുൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് ശ്രീവത്സൻ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രണ്ട് തവണ സുധയ്ക്ക് ജെന്നി അനുഭവപ്പെട്ടെങ്കിലും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിയങ്ക കൃത്യമായ പരിചരണം നൽകി. അമ്മയും കുഞ്ഞും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്...

0
പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ ചുമത്തിയ മോട്ടോർ...

സമുദ്രാതിർത്തി ലംഘിച്ചു ; മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ശ്രീലങ്കൻ നാവികസേന

0
ഡൽഹി: സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്ന് മലയാളി അടക്കം പതിനൊന്ന് മത്സ്യതൊഴിലാളികളെ കസ്റ്റഡിയിലെടുത്ത്...

പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി

0
ഡൽഹി: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ...