പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിവെച്ച് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന പുതിയ എം.പിമാർക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിൽ നിന്നും ശിവസേന ഉദ്ധവ് വിഭാഗത്തിൽ നിന്നും എൻ.ഡി.എയിലെത്തിയ എം.പിമാർക്കായി നൽകിയ പ്രത്യേക പ്രാതൽ വിരുന്നിലാണ് പ്രധാനമന്ത്രി ഉറപ്പ് നൽകിയത്. “ആരും ആശങ്കപ്പെടേണ്ടതില്ല, ഞാൻ നിങ്ങളുടെ ഒപ്പമുണ്ട്. എൻ.ഡി.എ ഒരു വലിയ കുടുംബമാണ്, ഒപ്പമുള്ള ഓരോ ഘടകകക്ഷിയേയും ഞങ്ങൾ ചേർത്തുപിടിക്കും” എന്ന് പ്രധാനമന്ത്രി വിരുന്ന് സത്കാരത്തിനിടെ എംപിമാരോട് വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് രൂപീകരിച്ച എൻ.സി.പി (ഐ)യിലെ 20 എം.പിമാരും ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്ന് മാറി ഷിൻഡെ ശിവസേനയിൽ ചേർന്ന 6 എം.പിമാരുമാണ് പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്.

ശിവസേനയിലെ എം.പിമാരോട് മറാഠി ഭാഷയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്. എൻ.ഡി.എയിൽ എല്ലാവർക്കും അർഹമായ ബഹുമാനവും അവസരങ്ങളും ലഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും പാർലമെന്ററി ചരിത്രവും നിയമങ്ങളും വായിച്ചു മനസ്സിലാക്കണമെന്നും പുതിയ എം.പിമാരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുകയാണെങ്കിൽ നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാമെന്നും പ്രദേശത്തിന്റെ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വരുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ നിർണായക ബില്ലുകൾ പാസാക്കുന്നതിനായി എൻ.ഡി.എയുടെ അംഗബലം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമത എം.പിമാർക്ക് ഭരണപക്ഷം വലിയ പിന്തുണ നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷ പദവിക്കായി ടി.എൻ പ്രതാപനും ; ഹൈക്കമാൻഡിനെ താൽപര്യം അറിയിച്ചു

0
കൊച്ചി: കെപിസിസി പ്രസിഡന്‍റ് പദവിക്കായുള്ള ചർച്ചകൾ സജീവമായിരിക്കെ താൽപര്യം പ്രകടിപ്പിച്ച് ടി.എൻ...

സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില

0
കോഴിക്കോട്: സംസ്ഥാനത്ത് സവാളക്ക് പൊള്ളുന്ന വില. ചില്ലറ മാർക്കറ്റിൽ കിലോക്ക് വില...

യുവതലമുറയെ കൂടെനിർത്തണം ; ജെൻസീ തന്ത്രങ്ങളുമായി കേരള ബിജെപിയും

0
തിരുവനന്തപുരം : ജെൻസീ തലമുറയെ പാർട്ടിയോട് അടുപ്പിക്കാൻ ദേശീയതലത്തിൽ നടക്കുന്ന നീക്കങ്ങളുടെ...

ഐ.പി.എസ്. ട്രെയിനിഎന്നാ വ്യാജേന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; 22-കാരൻ അറസ്റ്റിൽ

0
കോട്ടയം : ഐ.പി.എസ്. ട്രെയിനിയെന്ന് പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...