ഇടുക്കി : തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിനരികെ നിന്ന് ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. രാവിലെയാണ് ഈ കാര്‍ ഒഴുക്കില്‍ പെട്ടത്. പിന്നീട് പോലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കാറില്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ലഭിച്ചിരിക്കുന്നത്. കാറിലുണ്ടായിരുന്ന രണ്ടാമത്തെ ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴയും കുത്തൊഴുക്കും തെരച്ചിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കാഞ്ഞാറില്‍ ഒഴുക്കില്‍ പെട്ട കാറിനരികെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment



























