ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായി. തലശേരി കോടതി ജീവനക്കാരന്‍ പാത്തിപ്പാലം – വള്ള്യായി റോഡിലെ കുപ്യാട്ട് കെ.പി ഷിജുവിനെയാണ് പിടികൂടിയത്. ആത്മഹത്യാ ശ്രമത്തിനിടയിലാണ് പിടിയിലായതെന്ന് മട്ടന്നൂര്‍ പോലീസ്. ഭാര്യയെയും മകളെയും പുഴയില്‍ തള്ളിയിട്ട  ശേഷം പ്രതി തലശ്ശേരിയില്‍നിന്ന് കോഴിക്കോട് മാനന്തവാടി ഇരിട്ടി വഴിയാണ് മട്ടന്നൂരില്‍ എത്തിയത്.

ഷിജു കുളത്തില്‍ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സിഐ എം.കൃഷ്ണന്‍ പറഞ്ഞു. മട്ടന്നൂര്‍ പോലീസ് പ്രതിയെ കതിരൂര്‍ പോലീസിന് കൈമാറി. അന്‍വിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാന്‍ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്നും ആര്‍ ഇളങ്കോ വ്യക്തമാക്കി. ഭാര്യ സോനയെയും ഒന്നര വയസുള്ള മകള്‍ അന്‍വിതയെയും ഷിനു പുഴയില്‍ തള്ളിയിടുകയായിരുന്നു.

പാനൂര്‍ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയില്‍ വീണ നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡില്‍ ചാത്തന്‍മൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തില്‍ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാര്‍ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അന്‍വിത മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്റു ട്രോഫി ജലമേള നാളെ : പുന്നമടയിൽ ആവേശപ്പോരിന് കളമൊരുങ്ങുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം...

0
ആലപ്പുഴ: ഓളപ്പരപ്പിലെ പോരിന് ഒരുങ്ങി പുന്നമട. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ...

കേന്ദ്ര സർക്കാരിൽ പുനസംഘടന ഉടൻ ; നീറ്റ് സമരത്തിൽ രാജിവെച്ച ധർമേന്ദ്ര പ്രധാൻ സുപ്രധാന...

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് രാജ്യവ്യാപകമായി ഉയർന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ തുടർന്ന്...

പോലീസുമായി നടുറോഡിൽ ഏറ്റുമുട്ടി ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർ ; 400 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ഭുവനേശ്വർ...

0
ഭുവനേശ്വർ: ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിൽ പോലീസും ഓൺലൈൻ ഓട്ടോ-ടാക്സി ഡ്രൈവർമാരും തമ്മിൽ...

ഓൺലൈനിൽ നിരോധിത വിഷവസ്തു വിറ്റു : 17-കാരന്റെ മരണത്തിൽ ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ കേസ്

0
ഗുരുഗ്രാം: ഗുരുഗ്രാമിലെ ടിക്‌ലി ഗ്രാമത്തിൽ നിരോധിത വിഷവസ്തു കഴിച്ചു 12-ാം ക്ലാസ്...