അടിമാലി: കഞ്ചാവ് കടത്തിയ സംഭവത്തില്‍ നിയമവിദ്യാര്‍ഥി അറസ്റ്റില്‍. നാലു കിലോ കഞ്ചാവ് കടത്തിയ സംഭവത്തില്‍ അടിമാലി ചാറ്റുപാറ സ്വദേശി ഷാര്‍വിനെ(25) എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. വെള്ളത്തൂവല്‍ സ്വദേശി മനുമണി (27), അടിമാലി മുത്താരംകുന്ന് സ്വദേശി സനില്‍ (31) എന്നിവര്‍ക്കെതിരേ കേസെടുത്തു.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് ഇടുക്കി എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടറും സംഘവും പൊളിഞ്ഞ പാലം ഭാഗത്ത് അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പിടിയിലായ ഷാര്‍വിന്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്. കൂട്ടുപ്രതികളായ സനിലും മനു മണിയും ഓടി രക്ഷപ്പെട്ടു. പ്രതികള്‍ മുമ്പും കഞ്ചാവ് കേസുകളില്‍ പ്രതികളായിട്ടുണ്ട്.