ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ ഫെബ്രുവരി 10 വരെ ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കുമ്പളം മുതല്‍ എറണാകുളം വരെയുള്ള പാതയിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ഇതിനാല്‍ ആലപ്പുഴ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചു വിടും. രാത്രി ഒരു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് ഗതാഗത നിയന്ത്രണം. വെള്ളിയാഴ്ചകളിലും ഈ മാസം 25 നും നിയന്ത്രണം ഇല്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. ബു​ധ​നാ​ഴ്ച മു​ത​ല്‍ ഫെ​ബ്രു​വ​രി 9 വ​രെ തീ​യ​തി​ക​ളി​ല്‍ (ജ​നു​വ​രി 23, 24, 30, ഫെ​ബ്രു​വ​രി ആ​റ് എ​ന്നീ തീ​യ​തി​ല്‍ ഒ​ഴി​കെ) മം​ഗ​ലാ​പു​ര​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന മാ​വേ​ലി എ​ക്സ് പ്രസ്സ്  കോ​ട്ട​യം വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും. എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

ഹ​സ്ര​ത് നി​സാ​മു​ദ്ദീ​നി​ല്‍ നി​ന്നും ഈ ​മാ​സം 26, 28, ഫെ​ബ്രു​വ​രി ര​ണ്ട്, നാ​ല് എ​ന്നീ തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്ന രാ​ജ​ധാ​നി എ​ക്സ് പ്രസ്സ്  കോ​ട്ട​യം വ​ഴി​യാ​യി​രി​ക്കും സ​ര്‍​വീ​സ് ന​ട​ത്തു​ക. എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കും. ചെ​ന്നൈ സെ​ന്‍​ട്ര​ലി​ല്‍ നി​ന്നും ഈ ​മാ​സം 28, 31, ഫെ​ബ്രു​വ​രി നാ​ല്, ഏ​ഴ് എ​ന്നീ തീ​യ​തി​ക​ളി​ല്‍ പു​റ​പ്പെ​ടു​ന്ന ചെ​ന്നൈ സെ​ന്‍​ട്ര​ല്‍- തി​രു​വ​ന​ന്ത​പു​രം എ​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് കോ​ട്ട​യം വ​ഴി സ​ര്‍​വീ​സ് ന​ട​ത്തും. എ​റ​ണാ​കു​ളം ടൗ​ണ്‍, കോ​ട്ട​യം, ചെ​ങ്ങ​ന്നൂ​ര്‍, കാ​യം​കു​ളം ജം​ഗ്ഷ​ന്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.  ചെ​ന്നൈ എ​ഗ്മോ​ര്‍- ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് ഈ ​മാ​സം 23 മു​ത​ല്‍ ഫെ​ബ്രു​വ​രി 10 വ​രെ ( ഈ ​മാ​സം 25നും ​വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ഒ​ഴി​കെ) തു​റ​വൂ​ര്‍, കുമ്പളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 55 മി​നി​റ്റ് പി​ടി​ച്ചി​ടും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...

ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ് ; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ

0
വാഷിങ്ടൻ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ...

പ്രിയദർശിനി ബസിൽ മോഷണം പതിവ് ; തമിഴ്നാട് സ്വദേശിനി പിടിയിൽ

0
ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം...