ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍.പി.എഫ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ട്രയിനില്‍ കടത്തുകയായിരുന്ന ഏഴരകിലോ കഞ്ചാവ് ആര്‍.പി.എഫ് പിടികൂടി. നിലമ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. ധന്‍ബാദ് എക്സ്പ്രസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ആര്‍.പി.എഫ് ക്രൈം ഇന്‍റലിജന്‍സ് പാലക്കാട് പിടികൂടിയത്. വിശാഖപട്ടണത്തുനിന്നെത്തിച്ചതാണ് കഞ്ചാവ്. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് സ്വാലിഹാണ് പിടിയിലായത്. രണ്ടു പായ്ക്കറ്റുകളലായി പൊതിഞ്ഞ് ബാഗിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ക‍‌‌ഞ്ചാവ് കൊണ്ടുവന്നത്.

രണ്ടു ദിവസം മുമ്പ് നെടുമ്പാശേരിയില്‍ നിന്നും വിമാന മാര്‍ഗമാണിയാള്‍ വിശാഖപട്ടണത്തേക്ക് പോയത്. മുമ്പും ഇയാള്‍ ഇത്തരത്തില്‍ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ആര്‍.പി.എഫ് പറഞ്ഞു. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വിശാഖപട്ടണത്തുനിന്നു വാങ്ങുന്ന ക‍ഞ്ചാവ് കേരളത്തില്‍ ഇരുപതിനായിരം രൂപയ്ക്ക് വിറ്റിരുന്നു എന്നാണ് പ്രതി നല്‍കിയ മൊഴി. കഞ്ചാവും പ്രതിയെയും എക്സൈസ് സംഘത്തിന് കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....