കെ.പി.സി.സി നിർവാഹക സമിതി അംഗം പി.വി ബാലചന്ദ്രൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : കെ.പി.സി.സി നിർവാഹക സമിതി അംഗവും വയനാട് മുൻ ഡി.സി.സി പ്രസിഡൻ്റുമായ പി.വി ബാലചന്ദ്രൻ കോൺഗ്രസിൽ  നിന്ന് രാജിവെച്ചു. കോൺഗ്രസിൻ്റെ ദേശീയ സംസ്ഥാന നേതൃത്വങ്ങൾ പരാജയപ്പെട്ടതോടെ അണികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടെന്നാണ് പി.വി ബാലചന്ദ്രൻ്റെ കുറ്റപ്പെടുത്തൽ. ഭാവി തീരുമാനം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. സി.പി.എം പ്രവേശനം തള്ളുന്നില്ലെന്നും ബാലചന്ദ്രൻ വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എം നേതൃത്വവുമായി ബാലചന്ദ്രൻ ചർച്ച നടത്തിയെന്നാണ് സൂചന.

2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതലാണ് പി.വി ബാലചന്ദ്രൻ കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയിലായത്. കൽപ്പറ്റയിൽ വയനാട് ജില്ലയ്ക്ക് പുറത്തുള്ള ടി.സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കിയതും ബാലചന്ദ്രനെ ചൊടിപ്പിച്ചു. ഏറ്റവും ഒടുവിൽ ബത്തേരി അർബൻ സഹകരണ ബാങ്കിലെ കൈക്കൂലി വിവാദത്തിൽ ബാലചന്ദ്രനെതിരെയുള്ള ഡി.സി.സി അന്വേഷണ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ നേതൃത്വത്തിനെതിരെ കടന്നാക്രമിച്ച് രംഗത്തെത്തി.

ഐ.സി ബാലകൃഷ്ണൻ എംഎൽഎ ബാങ്ക് നിയമനങ്ങളിൽ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബി.ജെ.പി യെ പ്രതിരോധിക്കാൻ കോൺഗ്രസിനാകുന്നില്ലെന്നും പിണറായി വിജയൻ മികച്ച നേതാവാണെന്നും ബാലചന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കെ.എസ്‍.യു മുതൽ തുടങ്ങിയ 52 വർഷത്തെ കോൺഗ്രസ് ബന്ധമാണ് പി.വി ബാലചന്ദ്രൻ അവസാനിപ്പിച്ചത്. ഭാവി തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...