മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവക്കാരൻ – ഇത് തോട്ടപ്പള്ളി തച്ചന്‍ ; പുതിയ നിശാശലഭത്തെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിൽ പുതിയ ഇനം നിശാശലഭത്തെ തിരിച്ചറിഞ്ഞു. മരങ്ങൾ തുളച്ച് മുട്ടയിടുന്ന സ്വഭാവമുള്ളതിനാൽ തോട്ടപ്പള്ളി തച്ചൻ എന്നാണ് പുതിയ ശലഭത്തിന് മലയാളത്തിൽ പേരിട്ടത്. മലപ്പുറം ചാലിയാർ പഞ്ചായത്തിലെ കോഴിപ്പാറ വെള്ളച്ചാട്ടത്തിനു സമീപത്തെ തോട്ടപ്പള്ളിയിൽ 2018 നവംബറിലാണ് ഈ ശലഭത്തെ ആദ്യമായി കാണുന്നത്. കോസിഡേ അഥവാ തച്ചൻ കുടുംബത്തിൽപ്പെട്ടതാണിത്. സൈല്യൂടസ് രാമമൂർത്തി എന്നാണ് ശാസ്ത്രീയനാമം.

അണ്ണാമല സർവകലാശാലാ ഗവേഷകൻ എച്ച്.ശങ്കരരാമൻ, മലപ്പുറം കീഴുപറമ്പ് സ്വദേശിയും ശലഭനിരീക്ഷകനുമായ ബാലകൃഷ്ണൻ വളപ്പിൽ എന്നിവരാണ് ഈ പുതിയ നിശാശലഭത്തെ കണ്ടെത്തിയത്. കേരളത്തിലെ വടക്കൻ ജില്ലകളിൽ നടത്തിയ സർവേകളിൽ ഈ ശലഭത്തെ പലയിടങ്ങളിലും കണ്ടിട്ടുണ്ടെന്ന് ബാലകൃഷ്ണൻ വളപ്പിൽ പറഞ്ഞു. റഷ്യൻ ശലഭവിദഗ്ധനായ റോമൻ യാക്കൊലേവുമായി ചേർന്നെഴുതിയ ശലഭത്തിന്റെ ശാസ്ത്രീയ വിവരണം അന്താരാഷ്ട്ര മാസികയായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...