വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം : കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കഞ്ചിക്കോട്ടെ പെപ്സി കമ്പനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം തുടരുന്നതിനിടെയാണ് കഞ്ചിക്കോട്ടെ പ്ലാന്‍റ് അടച്ചുപൂട്ടിയത്.

2001ലാണ് കഞ്ചിക്കോട് പെപ്സിയുടെ ഉത്പാദന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. അമിത ജലചൂഷണം നടത്തിയതിനാല്‍ കമ്പനിക്കെതിരെ പല കോണുകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. സേവന വേതന വ്യവസ്ഥകള്‍ പുതുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സമരം ആരംഭിച്ചു.

2019 മാര്‍ച്ചില്‍ തൊഴിലാളി സമരത്തിന്‍റെ പേര് പറഞ്ഞ് കമ്പനി താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് വരുണ്‍ ബീവറേജസ് എന്ന മറ്റൊരു കമ്പനിക്ക് ഉത്പാദനത്തിന് കൈമാറി. ഉത്പാദനം വരുണ്‍ ബിവറേജസ് ഏറ്റെടുത്തെങ്കിലും തൊഴിലാളി സമരം തുടര്‍ന്നു. കരാര്‍ തൊഴിലാളികള്‍ക്ക് 605 രൂപയാണ് ദിവസ വേതനം,41 ശതമാനം വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്. എന്നാല്‍ നിരന്തര ചര്‍ച്ചകള്‍ നടത്തിയിട്ടും, തൊഴിലാളി സംഘടനകളോ ഉത്പാദകരോ വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

വരുണ്‍ ബിവറേജസ് കമ്പനി അടച്ചുപൂട്ടുകയാണെന്ന് കാണിച്ച്‌ നോട്ടീസ് പുറപ്പെടുവിച്ചു. 14 ദിവസത്തിനകം തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചില്ലെങ്കില്‍ കമ്പനി പൂ‍ട്ടുമെന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ശേഷം കഴിഞ്ഞ ഏഴു മാസത്തോളം ആയി കമ്പനി അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണമായും കമ്പനി പൂട്ടാന്‍ തീരുമാനിച്ചു.

സ്ഥാപനം അടച്ചു പൂട്ടുന്നതോടെ നാനൂറോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാവും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് അടുത്ത മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വന്‍തോതില്‍ ഭൂഗര്‍ഭ ജലം ഊറ്റുന്നതിനാല്‍ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. വേനല്‍ കാലങ്ങളില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ പുതുശ്ശേരി പഞ്ചായത്ത് നോട്ടീസ് നല്‍കാറുണ്ട്. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്ക് പിന്നാലെയാണ് പെപ്സിയും പ്രവര്‍ത്തനം നിര്‍ത്തി പാലക്കാട് നിന്നും പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...