കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന് ദേശീയ അംഗീകാരം

For full experience, Download our mobile application:
Get it on Google Play

കാഞ്ഞിരപ്പള്ളി : യൂണിവേഴ്‌സൽ റെക്കോർഡ്സ് ഫോറത്തിന്റെദേശീയപുരസ്‌കാരം കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റലിന്. ലോക പ്രമേഹദിനത്തിൽ പ്രമേഹത്തെക്കുറിച്ചു സാധാരണക്കാരെ ബോധവൽക്കരിക്കുന്നതിന് മേരീക്വീൻസ് മിഷൻ ആശുപത്രി ഒരുക്കിയ പഞ്ചാരവണ്ടി 4.0 എന്ന ക്യാമ്പയിനാണ് യു.ആർ.എഫ് അംഗീകാരം നൽകിയത്. കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറമാണ് ഈ സംരംഭത്തെദേശീയ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ആശുപത്രികോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് പുരസ്‌കാരവും പ്രശസ്തി പത്രവും, യു.ആർ.എഫ് വേൾഡ് റെക്കോർഡ് ഇന്റർനാഷണൽ ജൂറി & ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മേരീക്വീൻസ് മിഷൻഹോസ്പിറ്റൽഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. സിറിൾ തളിയൻ സി.എം.ഐഎന്നിവർക്ക് കൈമാറി.

മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ മെഡിസിൻ, ഡയബെറ്റിക്ക് ക്ലിനിക്ക്, എൻഡോക്രൈനോളജി വിഭാഗങ്ങളുടെ വിഭാഗങ്ങളുടെ സംയുക്തമായികെ. എസ്.ആർ.ടി.സി ബസ് അടക്കം പ്രത്യേകം തയ്യാറാക്കിയ നാല് വാഹനങ്ങളിൽ ഒരുക്കിയ സൗജന്യ പ്രമേഹ പരിശോധനയ്ക്കുള്ള സൗകര്യം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 2638 പേർ ഉപയോഗപ്പെടുത്തിയിരുന്നു. പ്രമേഹരോഗത്തെക്കുറിച്ച് ആളുകൾക്ക് അവബോധനം നൽകുവാനും, ഗ്രാമീണ മേഖലകളിലെ ആളുകളിലേക്ക് നേരിട്ട് എത്തിച്ചേർന്നു കൃത്യമായ രോഗ നിർണ്ണയമുറപ്പാക്കി പ്രമേഹ നിയന്ത്രണമെന്ന ലക്‌ഷ്യം കൈവരിക്കുവാനാണ് 2021 ൽ മേരീക്വീൻസ് പഞ്ചാരവണ്ടി പദ്ധതി ആരംഭിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...