കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ബൈക്കിന് പിന്നില്‍ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കല്‍ സുരേന്ദ്രന്‍പിള്ളയുടെ മകന് അഭിലാഷ് എം.എസ് (38) ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മുന്നില്‍ പോയ ബൈക്ക് പെട്ടെന്ന് വശത്തേക്ക് തിരിച്ചപ്പോള്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്ക് ചെയ്ത ഓട്ടോറിക്ഷ ബൈക്കിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ സഹോദരിയുടെ മകള്‍ നിവേദിയ(ഏഴ്)ക്കും പരിക്കേറ്റിരുന്നു. കുട്ടി ചികിത്സയിലാണ്.