കാഞ്ഞിരപ്പള്ളിയില്‍ 1300 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ക്രിസ്തുമസ് ലക്ഷ്യമിട്ട് തയാറാക്കിയ 1300 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. കാഞ്ഞിരപ്പള്ളി കോരുത്തോട് കൊമ്പ് കുത്തി വനത്തിലെ ഒഴപ്പ് തോടിന്‍റെ  കരയിൽ നിന്നും കോട്ടയം എക്‌സൈസ് ഇന്റലിജൻസ് ബൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിന്‍റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് കോട കണ്ടെടുത്തത്.

ചാരായം നിർമ്മിച്ചുകൊണ്ടിരുന്ന പെരുവന്താനം മതമ്പ എസ്റ്റേറ്റ് കരയിൽ സനൽ എക്‌സൈസിനെ കണ്ട് വനത്തിലൂടെ ഓടി രക്ഷപ്പെട്ടു. വലിയ ഇരുമ്പ് വീപ്പയിൽ ദ്വാരങ്ങളുണ്ടാക്കി ആധുനിക രീതിയിലാണ് മാസങ്ങളായി പ്രതി ചാരായം നിർമ്മിച്ചുകൊണ്ടിരുന്നത്. ഇരുമ്പ് വീപ്പകളിലും വനത്തിൽ വലിയ കുഴികുഴിച്ച് പടുതാ കുഴിയിലുമായാണ് കോട സൂക്ഷിച്ചിരുന്നത്.

ലിറ്ററിന് 1500 രൂപ നിരക്കിലായിരുന്നു മാസങ്ങളായി ചാരായം വിറ്റിരുന്നത്. പാമ്പുകളും അട്ടകളുമുള്ള പ്രദേശത്തായിരുന്നു വാറ്റുകേന്ദ്രം. റെയ്ഡിൽ ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ അരുൺ സി.ദാസ്, മേഘനാഥൻ, രഞ്ജിത് നന്ത്യാട്ട്, സ്ക്വാഡ് അംഗങ്ങളായ എം.നൗഷാദ്, ദീപു ബാലകൃഷ്ണൻ, വിശാഖ്, കെ.കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...