കോട്ടയം : കാഞ്ഞിരപ്പള്ളി സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. സീറ്റില്‍ വിട്ടുവീഴ്ചയാവാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരയാണ് ജില്ലാ എക്സിക്യൂട്ടീവ് അതൃപ്തി അറിയിച്ചത്. കോട്ടയമോ, പൂഞ്ഞാറോ വെച്ചുമാറി പ്രശ്ന പരിഹാരമുണ്ടാക്കാനുള്ള നീക്കത്തിലായിരുന്നു സിപിഎം.
ജോസ് കെ. മാണിയുടെ ഇടത് മുന്നണിയിലേക്കുള്ള വരവോടെയാണ് കാഞ്ഞിരപ്പള്ളി സീറ്റില്‍ ചര്‍ച്ചകള്‍ സജീവമായതത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണ എല്‍ഡിഎഫിന് ഗുണകരമായെന്നുള്ള വിലയിരുത്തല്‍ കൂടി വന്നതോടെ കാഞ്ഞിരപ്പള്ളി സീറ്റില്‍ വിട്ടു വീഴ്ച്ചയാവാമെന്ന നിലപാടിലേക്ക് സിപിഐ സംസ്ഥാന നേതൃത്വമെത്തി.