മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ പിന്‍വലിച്ചു. മമതാ ബാനര്‍ജിയെ രാക്ഷസിയെന്ന് വിളിച്ച ട്വീറ്റില്‍, വംശഹത്യക്ക് നേരിട്ടല്ലാതെ ആഹ്വാനം ചെയ്‌തെന്ന് വ്യാപക വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് നടപടി.
ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടക്കേ സാധിക്കൂ. മോദിജീ, രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചെയ്ത പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കൂ -എന്നെല്ലാമായിരുന്നു കങ്കണയുടെ ട്വീറ്റ്. നടിയുടെ ട്വീറ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.