ഇ. ചന്ദ്രശേഖൻ വീണ്ടും മന്ത്രിയായേക്കും ; 4 പേരുടെ പ്രതീക്ഷയിൽ സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഐയിൽനിന്ന് ഇ.ചന്ദ്രശേഖൻ വീണ്ടും മന്ത്രിയായേക്കും. ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എംഎൽഎ പി.പ്രസാദ്, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവരും മന്ത്രിമാരായേക്കും. ചീഫ് വിപ്പ് പദവി സിപിഐയ്ക്കു നഷ്ടമാകാനിടയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെയോ വൈക്കം എംഎൽഎ സി.കെ. ആശയേയോ പരിഗണിച്ചേക്കും. ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല.

4 മന്ത്രിമാരെ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. വടക്കന്‍ കേരളത്തിന്റെ  പ്രതിനിധിയെന്ന പരിഗണനയിലാണ് ഇ.ചന്ദ്രശേഖരനു വീണ്ടും അവസരം ലഭിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗവുമാണ്. കെ.രാജൻ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. പാർട്ടി ശക്തി കേന്ദ്രമായ തൃശൂരിൽനിന്ന് രാജനെ പരിഗണിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.

സിപിഐ ദേശീയ കൗൺസിൽ അംഗമാണ് ചിഞ്ചുറാണി. സിപിഐക്കു സ്വാധീനമുള്ള കൊല്ലത്തുനിന്ന് മന്ത്രിമാർ പതിവാണ്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ചിഞ്ചുറാണിക്ക് അനുകൂലവുമാണ്. ഔദ്യോഗിക പക്ഷത്തിന് പുനലൂർ എംഎൽഎ സുപാലിനോട് താൽപര്യമില്ല. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐ 19 സീറ്റിലാണ് വിജയിച്ചത്. ഇത്തവണ 25 സീറ്റിൽ മത്സരിച്ച് 17 സീറ്റിൽ വിജയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...