പത്തനംതിട്ട : ഏറെ നാളായി തകർന്നനിലയിലായിരുന്ന കണ്ണങ്കര – കല്ലറക്കടവ് റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നു. വെള്ളിയാഴ്ച മുതൽ റോഡ് റീ ടാറിങ് ചെയ്യാനാരംഭിച്ചു. പൊതുമരാമത്തുവകുപ്പിന്റെ റോഡ് മെയിന്റനൻസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പണി പുരോഗമിക്കുന്നത്. റോഡ് പൂർണമായി റീ ടാറിങ് നടത്തി നവീകരിക്കുന്നില്ല. മറിച്ച് കുഴികളടച്ച് റീ ടാറിങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. നഗരസഭാപ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പുതിയ പൈപ്പ് സ്ഥാപിക്കാനായി രണ്ട് വർഷം മുൻപ് ജലഅതോറിറ്റിയാണ് ഈ റോഡ് വെട്ടിപ്പൊളിച്ചത്.
പൈപ്പ് സ്ഥാപിച്ച ശേഷവും ദീർഘനാളായി റോഡ് റീ ടാറിങ് ചെയ്തില്ല. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവുമായി നിരവധി ജനകീയ പ്രക്ഷോഭങ്ങളും റോഡ് ഉപരോധവും നാട്ടുകാർ നടത്തി. തുടർന്ന് ആറ് മാസം മുൻപ് പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച ഭാഗത്തെ റോഡ് മാത്രം ജലഅതോറിറ്റി റീ ടാറിങ് നടത്തി. ഇതോടെ റോഡിന്റെ ഒരു വശം ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയപ്പോൾ മറുവശം തകർന്ന നിലയിലുമായി. സഞ്ചാരയോഗ്യമായ ഭാഗത്തൂടെ ഇരു വശങ്ങളിൽനിന്ന് വരുന്ന വാഹനങ്ങളും ഓടിക്കാൻ തുടങ്ങിയതോടെ അപകടം പതിവായി. തകർന്ന ഭാഗത്തെ റോഡ് പൊതുമരാമത്ത് റീടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാൻ തുടങ്ങിയതോടെ ഇവിടെ വാഹനാപകടങ്ങൾക്ക് ശമനമുണ്ടാകാമെന്നാണ് പ്രതീക്ഷ. എന്നാൽ കണ്ണങ്കര -കല്ലറക്കടവ് റോഡിൽ നടത്തുന്ന അറ്റകുറ്റപ്പണികൾക്ക് പകരം റോഡ് പൂർണമായി നവീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























