Sunday, April 20, 2025 7:44 pm

നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ കോവിഡ് പടരുന്നു. നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥൻ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാൻഡന്‍റ് ഓഫീസ് അടച്ചു. ഇപ്പോഴുണ്ടായ സംഭവം എയർപോർട്ട് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാർക്ക് ആശങ്ക വേണ്ടെന്നും കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു. ഇതുവരെ കണ്ണൂരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കമാൻഡന്‍റ്  ഓഫീസിലെത്തിയിരുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തുനിന്നും വിമാനമാർഗം തിരിച്ചെത്തിയ ഇയാൾ കൂത്തുപറമ്പിലെ ക്യാമ്പിൽ 14 ദിവസത്തെ ക്വാറന്‍റീനും പരിശോധനയും പൂർത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തിലെ ഓഫീസിലെത്തിയത്. അതിന് പിന്നാലെ ഇയാൾക്ക് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടർപരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. വിമാനത്താവളത്തിനകത്തെ കമാൻഡന്‍റ് ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു. സമ്പർക്കം പുലർത്തിയിരുന്നവരെ ക്വാറന്‍റീൻ ചെയ്തു. ഇനി മുതൽ നിരീക്ഷണ കാലാവധി 14ൽ നിന്ന് 28 ദിവസമാക്കുമെന്ന് കിയാൽ എംഡി വി തുളസീദാസ് പറഞ്ഞു.

നിലവിൽ 50 സിഐഎസ്എഫ് ഉദ്യോഗസ്ഥർ അവധി കഴിഞ്ഞെത്തി കൂത്തുപറമ്പ് വെള്ളിവെളിച്ചത്തിലെ ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരെല്ലാം അവധികഴിഞ്ഞ് ഡല്‍ഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. നൂറിലേറെപ്പേർ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്ന് കണ്ണൂരാണ്. നിലവിൽ 125 പേരാണ് കോവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളത്. 28-കാരനായ എക്സൈസ് ഡ്രൈവറാണ് കണ്ണൂരിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ഒരേയൊരാൾ. സംസ്ഥാനത്ത് മരിച്ച 22 പേരിൽ ബാക്കിയെല്ലാവർക്കും കോ-മോർബിഡിറ്റി അസുഖങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് ചികിത്സ വൈകിയെന്ന് ആരോപിച്ച് സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റര്‍പോളിന്റെ സഹായം തേടി

0
ബംഗ്ലാദേശ്: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും മറ്റ് 11 പേർക്കുമെതിരെ...

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി

0
റാന്നി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ തമിഴ്നാടു സ്വദേശിയെ കാണാതായി. തമിഴ്നാട് തെങ്കാശി തിരുനെല്‍വേലി...

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...