Tuesday, May 6, 2025 11:54 am

കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ് ; മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പോലീസ് പിടികൂടിയത്. സുധീറിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
തട്ടിപ്പ് നടത്തിയ കോൺഗ്രസ്‌ കച്ചേരിക്കടവ് വാർഡ്‌ പ്രസിഡന്റ്‌ സുനീഷ് തോമസിനെ ഇന്നലെ പോലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത്‌ സ്വർണം തട്ടിയെടുത്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ്‌ റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യുഡിഎഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സിപിഐഎം പിടിച്ചെടുത്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി ഉയര്‍ത്തുന്നു

0
കോന്നി : കോന്നി സഞ്ചായത്ത് കടവ് റോഡിലെ കാട് അപകടഭീതി...

വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈപ് ഇനി ഓർമ

0
വാഷിം​ഗ്ട്ടൺ : ജ​ന​കീ​യ ​വിഡി​യോ കോ​ൺ​ഫെ​റ​ൻ​സി​ങ് ആ​പ് സ്കൈ​പി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​ലെയോ​ടെ...

കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയം വെള്ളത്തില്‍

0
കൊടുമൺ : കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയവും അതിനോട് ചേർന്ന വഴിയിടവും വെള്ളത്തില്‍....

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി

0
ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹം തുടങ്ങി. തിങ്കളാഴ്ച...