Wednesday, July 2, 2025 2:25 pm

സെൻട്രൽ ജയില്‍ ചപ്പാത്തി യൂണിറ്റിലെ കവർച്ച : എങ്ങുമെത്താതെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ പൂട്ട് പൊളിച്ച് ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഇഴയുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങിയ രണ്ട് തടവുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പോലീസുകാർ മുഴുവൻ കൊവിഡ് പ്രതിരോധത്തിനായി നീങ്ങിയതുകൊണ്ടാണ് ഈ മെല്ലെപ്പോക്ക് എന്നാണ് വിവരം.

ഏപ്രിൽ 21ന് അർധരാത്രിയായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിനുള്ളിലെ ചപ്പാത്തി യുണിറ്റിൽ മോഷണം നടന്നത്. ജയിൽ ഉൽപ്പന്നങ്ങളുടെ ഒരു ദിവസത്തെ വിറ്റുവരവായ ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരം രൂപയാണ് നഷ്ടപ്പെട്ടത്. സായുധരായ ഇന്ത്യൻ റിസർവ് ബറ്റാലിയൻ കാവൽ നിൽക്കുന്ന പ്രധാന ഗേറ്റിൽനിന്നു വെറും 10 മീറ്റർ അകലെയുള്ള മുറിയിലായിരുന്നു കവർച്ച.

പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. രാത്രി 11.30നും 12.15നും ഇടയിൽ ഈ ഭാഗത്ത് സംശയകരമായി ഒരാൾ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യം സിസിടിവിയിൽനിന്നു ലഭിച്ചിരുന്നു. പണം ചപ്പാത്തി യൂണിറ്റിലെ മേശയ്ക്കുള്ളിലാണു സൂക്ഷിക്കുകയെന്ന വിവരം കൃത്യമായി അറിയാവുന്നയാൾ തന്നെയാണു കവർച്ച നടത്തിയതെന്നാണു പോലീസിന്റെ നിഗമനം. അടുത്തിടെ സെൻട്രൽ ജയിലിൽനിന്നു ശിക്ഷകഴിഞ്ഞിറങ്ങിയ രണ്ട് മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടക്കുന്നത്.

പോലീസുകാരെല്ലാം കൊവിഡ് പ്രതിരോധത്തിനായി ഇറങ്ങിയതും കേസന്വേഷണത്തെ ബാധിച്ചു എന്നാണ് വിവരം. മോഷ്ടാവിന് ജയിലിനുള്ളിൽ നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നുള്ള അന്വേഷണവും എങ്ങും എത്തിയില്ല. അതീവ സുരക്ഷയുള്ള സെൻട്രൽ ജയിലിൽ വളപ്പിലുണ്ടായ കവർച്ചയിൽ പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പരക്കെ വിമർശനം ഉയരുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊച്ചയ്യപ്പനെ വനം വകുപ്പിന്‍റെ കൈയ്യില്‍ കിട്ടിയത് 2021 ആഗസ്റ്റ് 19ന്

0
കോന്നി : പത്തനംതിട്ട റാന്നി വനം ഡിവിഷനിലെ ആങ്ങമൂഴി കിളിയെറിഞ്ഞാൻ...

റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ തീരുമാനത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പി ജയരാജൻ

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ച മന്ത്രി സഭാ...

റി​സോ​ർ​ട്ട് ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന് കെഎ​സ്ആ​ർടിസി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ

0
പാ​ല​ക്കാ​ട്: റി​സോ​ർ​ട്ട് ടൂ​റി​സ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന് കെഎ​സ്ആ​ർടിസി ജി​ല്ല ബ​ജ​റ്റ് ടൂ​റി​സം സെ​ൽ....

പെ​ർ​ഫ്യൂ​ഷ​നി​സ്റ്റി​ന് മ​തി​യാ​യ പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​മി​ല്ല ; തൃ​ശൂ​ർ മെഡിക്കൽ കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ മുടങ്ങു​ന്നു

0
തൃ​ശൂ​ർ: ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്​​ത്ര​ക്രി​യ​ക്ക്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലു​ള്ള​ത്​ മ​തി​യാ​യ പ്ര​വ​ർ​ത്ത​ന...