കണ്ണൂര്‍ : കണ്ണൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആയുധങ്ങളും മൊബൈൽ ഫോണും കണ്ടെടുത്തു. മഴു, കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. ജയിൽ പരിസരം കിളച്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. കാലാകാലങ്ങളായി സൂക്ഷിച്ചവയാണ് ആയുധങ്ങളെന്നാണ് നിഗമനം. ജയിൽ വളപ്പിൽ വ്യാപക പരിശോധനക്ക് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കണ്ണൂര്‍ ജയില്‍ പരിസരം കിളച്ച് പരിശോധന ; കണ്ടെത്തിയത് മഴുവും കത്തികളും – കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം
RECENT NEWS
Advertisment