നാലാം ക്ലാസുകാരിയുടെ കവിളിൽ കടിച്ചു ; ബീഹാറിൽ പ്രധാനാധ്യാപകൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ബീഹാർ : 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ബീഹാറിലെ പിപ്‌രി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യപകനെയാണ് പോക്സോ ചുമത്തിൽ അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയോട് അപരമര്യാദയായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ കയ്യേയറ്റം ചെയ്തിരുന്നു.

12 വയസ്സുകാരിയായ നാലാം ക്ലാസ് വിദ്യാർത്ഥിനിയോടാണ് പ്രധാനാധ്യപകൻ അപമര്യാദയായി പെരുമാറിയത്. കവിളിൽ കടിച്ചതിനെ തുടർന്ന് പെൺകുട്ടി ഉറക്കെ കരയുകയും ഇത് കേട്ട് ആളുകൾ ഓടിക്കൂടുകയുമായിരുന്നു. ക്രൂരമായി മർദ്ദിച്ച ശേഷം നാട്ടുകാർ ഇയാളെ സ്കൂളിലെ ഒരു മുറിയിൽ പൂട്ടിയിട്ടു. സംഭവം അറിഞ്ഞ് കൂടുതൽ ആളുകൾ സ്കൂളിനു പുറത്ത് തടിച്ചുകൂടി. തുടർന്ന് പോലീസ് സ്ഥലത്തെത്തി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാളെ വീണ്ടും നാട്ടുകാർ മർദ്ദിച്ചു.

ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ ഇയാളെ പോലീസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇത് ആദ്യമായല്ല സ്കൂളിൽ ഇത്തരമൊരു സംഭവം നടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും പോലീസ് നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...