നായാട്ടുപാറയിലെ ഡെയറി ഫാമിൽ പശുക്കൾ ചത്ത സംഭവത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോർട്ട് തേടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: നായാട്ടുപാറയിലെ ഡെയറി ഫാമിൽ പശുക്കൾ ചത്ത സംഭവത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പിനോട് റിപ്പോർട്ട് തേടി. ക്ഷീരകർഷകന്‍റെ പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ മാത്രമല്ല പശുക്കൾക്കു നൽകിയിരുന്നതെന്നും ആവശ്യമായ പരിശോധനയിലൂടെ മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുവെന്നും ഫാം സന്ദർശിച്ച കേരള ഫീഡ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കെ.പ്രതീഷിന്‍റെ ഉടമസ്ഥതയിലുള്ള ഏബിൾ ഫാമിലാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ കുട്ടികൾ അടക്കം 8 പശുക്കൾ ചത്തത്. നവംബർ 21 ന് ഫാമിൽ കേരള ഫീഡ്സിന്‍റെ 100 ചാക്ക് കാലിത്തീറ്റ ഇറക്കിയിരുന്നു. ഇതു നൽകിയ ശേഷമാണു പശുക്കൾ അവശ നിലയിലായതും പിന്നീടു ചത്തതെന്നുമാണ് ഫാം ഉടമ പറയുന്നത്. കാലിത്തീറ്റ നൽകിയതോടെ, പിന്നീട് ഭക്ഷണം കഴിക്കാതെയാവുകയും ചില പശുക്കളുടെ ആരോഗ്യ നില കൂടുതൽ വഷളാവുകയും ചെയ്തു. കാലിത്തീറ്റ മാറ്റുകയും ചികിത്സ നൽകുകയും ചെയ്തതോടെയാണു ഫാമിലെ മറ്റു പശുക്കൾ രക്ഷപ്പെട്ടത്.ഇതു സംബന്ധിച്ച ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ ഇടപെടല്‍. പ്രതീഷിനോട് ഫോണില്‍ സംസാരിച്ച മന്ത്രി അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.ഇന്നലെ രാവിലെ കേരള ഫീഡ്സിൽ നിന്ന് ഡോക്ടർ ഉൾപ്പെടെയുള്ള സംഘം ഫാമിൽ എത്തിയിരുന്നു.

കാലിത്തീറ്റ മാത്രമല്ല പശുക്കൾക്ക് ഭക്ഷണമായി നൽകിയതെന്നും പറമ്പിലെ പുല്ല്, വൈക്കോൽ തുടങ്ങിയവയും നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു. വൈക്കോലിൽ പൂപ്പൽ പിടിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബാക്കി വന്ന കാലിത്തീറ്റ തിരിച്ചെടുത്തിട്ടുള്ളതായും സംഘം വ്യക്തമാക്കി.ചത്ത പശുവിന്‍റെ പോസ്റ്റ്മോർട്ടത്തിനു ശേഷം ആമാശയത്തിൽ നിന്നു ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പാലോട് കേന്ദ്ര ലാബിലും ഇതു സംബന്ധിച്ച രാസപരിശോധന നടക്കും. ഇതിന്‍റെ റിപ്പോർട്ട് കിട്ടിയെങ്കിലേ തീറ്റയിൽ വിഷ സാന്നിധ്യം ഉണ്ടായിരുന്നോയെന്നു വ്യക്തമാകൂവെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...