കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ താഴെചൊവ്വയില്‍ കള്ളവോട്ട് ചെയ്തയാള്‍ പിടിയില്‍. വലിയന്നൂര്‍ സ്വദേശി ശശീന്ദ്രനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. താഴെചൊവ്വ എല്‍പി സ്‌കൂളില്‍ ബുത്ത് നമ്ബര്‍ 73-ലാണ് കള്ളവോട്ട് നടന്നത്. പ്രിസൈഡിംഗ് ഓഫിസറുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി. താഴെചൊവ്വ സ്വദേശിയായ മറ്റൊരു ശശീന്ദ്രന് പകരമാണ് കസ്റ്റഡിയിലായ ആള്‍ വോട്ട് രേഖപ്പെടുത്തിയത്.

വലിയന്നൂര്‍ സ്വദേശിയായ ശശീന്ദ്രന്‍ കിലോമീറ്ററുകള്‍ അകലെയുള്ള താഴെചൊവ്വയില്‍ വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു. തിരിച്ചറിയല്‍ രേഖയുമായി എത്തിയ ഇയാള്‍ മറ്റൊരാള്‍ ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പ്രിസൈഡിംഗ് ഓഫിസര്‍ പോലീസിനെ സമീപിച്ചത്. ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അറിവായിട്ടില്ല. ഇയാള്‍ വോട്ട് ചെയ്തുവെന്ന് പോലീസും സ്ഥിരീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...