കണ്ണൂര്‍ : കണ്ണൂര്‍ താണ ജംഗ്ഷന് സമീപം വന്‍ തീപ്പിടിത്തം. ദേശീയ പാതക്ക് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നില ഷോപ്പിംഗ് കോംപ്ലക്‌സിലായിരുന്നു ഈ കട. ഗാര്‍ഹിക ഉപകരണങ്ങള്‍ വില്‍ക്കുന്ന കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഈ കടയില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയിരുന്നു. സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ക്കാണ് തീ പിടിച്ചത്. പിടിച്ചയുടനെ കത്തിയാളുകയായിരുന്നു. അഗ്നിശമന സേനയും നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.
കണ്ണൂര്‍ നഗരത്തില്‍ വന്‍ തീപ്പിടിത്തം
RECENT NEWS
Advertisment