കണ്ണൂര്‍ : കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ആലക്കാടില്‍ കള്ളവോട്ട് ചെയ്യാനെത്തിയ ഒരാള്‍ പിടിയിലായി. മുര്‍ഫിദ് എന്നായാളാണ് പിടിയിലായത്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു.
നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന്‍ മുര്‍ഷിദിന്റെ വോട്ട് ചെയ്യാനാണ് മുര്‍ഫിദ് ബൂത്തിലെത്തിയത്. ആള്‍മാറാട്ടം ശ്രദ്ധയില്‍പ്പെട്ട എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ബൂത്തിലെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും മുര്‍ഫിദ് പിടിയിലാകുകയുമായിരുന്നു.