Tuesday, July 2, 2024 1:36 pm

പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി ജയിലില്‍ കൊണ്ടു വന്നു ; ദിവസങ്ങള്‍ കഴിഞ്ഞ് കൊറോണ ലക്ഷണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ പ്രതിയെ പിടികൂടി ജയിലില്‍ കൊണ്ടു വന്നപ്പോള്‍ കൊറോണയെന്നു സംശയം.  ഇയാളെ പ്രത്യേക സെല്ലിലേക്കു മാറ്റി. ഇതിനോടകം ദിവസങ്ങളോളം ഇയാള്‍ മറ്റു തടവുപുള്ളികളുടെ കൂടെ താമസിച്ചിരുന്നു.

പ​രോ​ള്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ജ​യി​ലി​ല്‍ തി​രി​ച്ചെ​ത്താ​തി​രു​ന്ന കൂ​ത്തു​പ​റ​മ്പി​ലെ ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​ണ്ണേ​രി വി​പി​നാ​ണ് പ​നി ബാ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു പ്ര​തി​യെ ജ​യി​ലി​ലെ ഐസൊ​ലേ​ഷ​ന്‍ സെ​ല്ലി​ലേ​ക്ക് മാ​റ്റി.

പ​രോ​ളി​ലി​റ​ങ്ങി മു​ങ്ങി​യ വി​പി​ന്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ​ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​യി​രു​ന്നു. പ​നി​യാ​യി നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ളെ വെള്ളി​യാ​ഴ്ച പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​നി ബാ​ധി​ച്ച​യാ​ള്‍ ആ​ദ്യം ക​ഴി​ഞ്ഞ​ത് മ​റ്റു ത​ട​വു​കാ​ര്‍​ക്ക് ഒ​പ്പ​മാ​യി​രു​ന്നു. സ​ഹ​ത​ട​വു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ ഐ​സൊ​ലേ​ഷ​ന്‍ സെ​ല്ലി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് വി​വ​രം.

2007ല്‍ ​മൂ​ര്യാ​ട്ടു​വെ​ച്ച്‌ ബി​ജെ​പി. പ്ര​വ​ര്‍​ത്ത​ക​ന്‍ പ്ര​മോ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് വി​പി​ന്‍. ജ​നു​വ​രി 30-ന് ​പ​രോ​ളി​ലി​റ​ങ്ങി​യ വി​പി​ന്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് മാ​ര്‍​ച്ച്‌ 16-ന് ​വൈ​കു​ന്നേ​രം 5.30-ന് ​സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ തി​രി​ച്ചെ​ത്തേ​ണ്ട​താ​യി​രു​ന്നു. 16-ന് ​ഉ​ച്ച​യ്ക്ക് ജ​യി​ലി​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ല്‍ നി​ന്ന് ഇ​യാ​ള്‍ ജ​യി​ലി​ല്‍ എ​ത്തി​യി​രു​ന്നി​ല്ല. ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ഭാ​ര്യ കൂ​ത്തു​പ​റമ്പ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പ​രാ​തി​യി​ല്‍ പോ​ലീ​സ് കേസ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡിജിപിയുടെ ഭൂമി ഇടപാട് കേസ് : പരാതിക്കാരന് മുഴുവൻ തുകയും തിരിച്ച് നല്‍കും

0
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് വൻവിവാദമായതോടെ...

ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു

0
മസ്കറ്റ്: ഒമാനിൽ മുഹറം അവധി പ്രഖ്യാപിച്ചു. പുതിയ ഹിജ്‌റ വർഷം 1446-ൻ്റെ...

75 കുപ്പി മദ്യവുമായി യുവാവ്​ പിടിയിൽ

0
ക​രു​നാ​ഗ​പ്പ​ള്ളി: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പ്ര​തി 75 കു​പ്പി മ​ദ്യ​വും ആ​യി എ​ക്‌​സൈ​സ്...

ദക്ഷിണ കൊറിയയിൽ ആൾക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി അപകടം ; ഒമ്പത് പേർ മരിച്ചു

0
സോൾ : ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി...