കണ്ണൂർ ജയിലിലേക്ക് മാറ്റണം ; കൊടി സുനി ജയിലിൽ നിരാഹാര സമരത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടി.പി വധക്കേസ് പ്രതിപ്പട്ടികയിലുള്ള കൊടി സുനി വിയൂർ ജയിലിൽ നിരാഹാര സമരത്തിൽ. തന്നെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കൊടി സുനി നിരാഹാര സമരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. നേരത്തേ വിയൂർ ജയിലിൽ തനിക്ക് വധ ഭീഷണിയുണ്ടെന്ന് കാണിച്ച് സുനി പരാതി നൽകിയിരുന്നു. കേസിൽ ക്രൈബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.

എന്നാൽ വധഭീഷണിയുണ്ടെന്ന പരാതി വ്യാജമാണെന്നും കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് പരാതിയെന്നും നേരത്തേ പോലീസ് വിലയിരുത്തിയിരുന്നു. തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്. സുനിയുടെ പരാതി പ്രകാരം  ചൂണ്ടിക്കാട്ടിയ ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും സുരക്ഷ തുടരുന്നുണ്ട്.

വിയ്യൂർ ജിയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാർപ്പിച്ചിരിക്കുന്ന സെൽ 24 മണിക്കൂറും പൂട്ടിയിടും. കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ. വിയ്യൂ​രി​ല്‍ സു​നി​യു​ടെ കൈ​യി​ൽ നി​ന്നു മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​കൂ​ടു​ക​യും കോ​വി​ഡ് കാ​ല​ത്ത് ഒ​ട്ടു​മി​ക്ക ത​ട​വു​കാ​ര്‍​ക്കും ല​ഭി​ച്ച പ്ര​ത്യേ​ക പ​രോ​ൾ ലഭിക്കാതിരിക്കുകയും ചെ​യ്ത​തോ​ടെ​യാണ് ക​ണ്ണൂ​ർ ജയിലിലേക്ക് മാ​റാ​ന്‍ സു​നി ശ്ര​മം തു​ട​ങ്ങി​യ​തെ​ന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...