പമ്പയാറിന്റെ സമീപ പ്രദേശങ്ങളില്‍ പ്രളയാനന്തരം അപൂര്‍വ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടുവരുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലും പമ്പയാറിന്റെ സമീപ പ്രദേശങ്ങളിലായി പ്രളയാനന്തരം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടുവരുന്നു. കഴിഞ്ഞ ദിവസം തിരുവന്‍വണ്ടൂര്‍ നടുവിലേത്ത് ഗോപാല കൃഷ്ണന്‍റെ (ഗോപാലി) വീട്ടിലെ കിണറ്റില്‍ നിന്നുമാണ് അപൂര്‍വ മത്സ്യത്തെ ലഭിച്ചത്. 2018 നവംബറില്‍ പെരിങ്ങരയില്‍ നിന്നും 2019 ഓഗസ്റ്റില്‍ ചെങ്ങന്നൂരിന് സമീപം ഇടനാട്ടില്‍ നിന്നും 2020 ഒക്ടോബര്റില്‍ തിരുവന്‍വണ്ടൂരില്‍ 4-ാം വാര്‍ഡില്‍ നിന്നും 2020 നവംമ്പരില്‍ ഇടനാട്ടില്‍ നിന്നും ആറന്മുളയില്‍ നീര്‍വിളാകം എകെജി പടിക്ക് സമീപം 2020 നവംമ്പറിലും ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കിട്ടിയ മത്സ്യത്തെ പ്രത്യേകം പാത്രത്തിലേക്ക് മാറ്റി വീടുകര്‍. മത്സ്യത്തിന് 12 സെൻ്റീമീറ്ററോളം നീളം വരും. ഇതിനു മുന്‍പും കിണറ്റില്‍ ഇത്തരം മത്സ്യത്തെ കണ്ടിരുന്നതായി വിട്ടുകാര്‍ പറഞ്ഞു. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിനെ വിവരം അറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ കൊച്ചിയില്‍ നിന്നും ഫിഷറീസ് ആൻന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ ​ഗവേഷകരായ രമ്യ.എൽ, ആതിര എന്നിവരെത്തി മത്സ്യത്തെ കൊച്ചിയിലേക്ക് കൊണ്ടുപോയി. റിസേർച്ചിൻ്റെ ഭാഗമായി കിണറ്റിലെ വെള്ളവും മണ്ണും പരിശോധിക്കുമെന്നും പഠനവിധേയമാക്കുമെന്നും ഗവേഷകര്‍ പറഞ്ഞു. ക്യാറ്റ് ഫിഷ് എന്ന അപരനാമത്തിലും ഇത് അറിയപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...