കണ്ണൂർ : കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് മട്ടന്നൂരിൽ ആരംഭിക്കുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന്റ പോസ്റ്റർ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ പ്രകാശനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ്, കണ്ണൂർ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, ടാക്സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന മൊയ്‌ദീൻ, കൗൺസിലർ ജയസൂര്യൻ, വേക്ക് വൈസ് ചെയർമാൻ ടി. ഹംസ, പ്രവാസി കോൺഗ്രസ് നേതാവ് എം. പി മോഹനാംഗൻ, ഒ.ഐ.സി.സി നേതാക്കളായ ലത്തീഫ് മക്രേരി, ശ്രീജിത്ത് ഭാസ്കരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നിരാഹാര സത്യാഗ്രഹത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തത്. പ്രവാസികളുടെ നേതൃത്വത്തിൽ തിരുവോണ നാളിൽ ആരംഭിക്കുന്ന ഈ സത്യാഗ്രഹ സമരത്തിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ആക്ഷൻ കൗൺസിലിന്റെ ഗ്ലോബൽ കോർഡിനേറ്റർ അബ്ദുൾ അസീസ് പാലക്കി പറഞ്ഞു. കണ്ണൂർ എയർപോർട്ടിന് ‘പോയ്ന്റ് ഓഫ് കോൾ’ പദവി കേന്ദ്ര സർക്കാർ നൽകുന്നതുവരെ നിരാഹാര സത്യാഗ്രഹം തുടരുമെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1