കണ്ണൂർ മേയർ ടി ഒ മോഹനന്‍ രാജിവെച്ചു ; സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനില്‍ ഇനി മുസ്ലീം ലീഗ് മേയർ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിൽ ഇനി മുസ്ലിം ലീഗ് മേയർ. കോൺഗ്രസ് ലീഗ് ധാരണ നടപ്പായതോടെ നിലവിലെ മേയർ ടി.ഒ മോഹനൻ രാജിവെച്ചു. അടുത്ത രണ്ട് വർഷം ലീഗിനാണ് മേയർ പദവി. മൂന്ന് വർഷം ഭരിച്ചൊടുവിൽ പുതുവർഷത്തിലാണ് ടി.ഒ.മോഹനൻ കസേരയൊഴിഞ്ഞത്. കണ്ണൂർ യുഡിഎഫിൽ തർക്കങ്ങൾക്ക് വഴിയിട്ട മേയര്‍ പദവിയിൽ ഇനി ലീഗിന്‍റെ ഊഴമായിരിക്കും. രണ്ടര വർഷം വീതം വെപ്പിന് കോൺഗ്രസ് വഴങ്ങാതിരുന്നതോടെ തുടക്കത്തിൽ ലീഗ് ഇടഞ്ഞെങ്കിലും സംസ്ഥാന തലത്തിൽ ചർച്ച നടത്തിയാണ് പരിഹാര ഫോർമുലയായിരുന്നത്. ആരാകും മേയറെന്ന് ലീഗ് തീരുമാനിച്ചിട്ടില്ല.

മുസ്‍ലിഹ് മഠത്തിലിനാണ് സാധ്യത കൂടുതൽ. പുതിയ മേയറുടെ തെരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ച കഴിയും. അതുവരെ ഡെപ്യൂട്ടി മേയർ ഷബീനയ്ക്കാണ് ചുമതല. മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്‍റ്, ഖരമാലിന്യ ശേഖരണ പദ്ധതി,സ്റ്റേഡിയം നവീകരണം തുടങ്ങിയ നേട്ടങ്ങളായി അവതരിപ്പിച്ചാണ് ടി.ഒ. മോഹനന്‍റെ പടിയിറക്കം. നവകേരള സദസ്സിന് ഫണ്ട് നൽകില്ലെന്ന് പ്രഖ്യാപിച്ചും പരാതികൾ വഴിതെറ്റി നൽകിയതിൽ ആക്ഷേപമുന്നയിച്ചും യുഡിഎഫിന്‍റെ ഏക മേയർ വാർത്തകളിൽ നിറഞ്ഞിരുന്നു. വൻ ഭൂരിപക്ഷത്തിൽ ഭരണത്തുടർച്ച നേടിയെങ്കിലും വിമതനായ പി.കെ. രാഗേഷ് അവകാശവാദമുന്നയിച്ചതോടെ നീണ്ട ചർച്ചകൾക്കൊടുവിലാണ് ടി.ഒ. മോഹനൻ മേയറായത്. അതേ രാഗേഷുമായി കഴിഞ്ഞ ദിവസം പൊതുവേദിയിൽ പരസ്യമായി തർക്കിച്ച സംഭവവും ഉണ്ടായിരുന്നു. മേയറായുളള മോഹനന്‍റെ അവസാന കൗൺസിൽ യോഗത്തിൽ നിന്ന് പി.കെ. രാഗേഷ് ഇറങ്ങിയപ്പോൾ യുഡിഎഫ് അംഗങ്ങൾ കൂകി വിളിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...