കണ്ണൂര്‍: കൂത്തുപറമ്പ് കൊലപാതകത്തെ തുടര്‍ന്ന് അക്രമസംഭവങ്ങളുണ്ടായ കണ്ണൂരിൽ ജില്ലാ ഭരണകൂടം വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്കരിച്ചു. പ്രതികളെ പിടിക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയ നിലപാടാണ് പോലീസും ജില്ലാ ഭരണകൂടവും എടുക്കുന്നത്. കടുത്ത പ്രതിഷേധം ഉണ്ടെന്ന് യുഡിഎഫ് പറയുന്നത്. ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു,
സമാധാന ശ്രമങ്ങളുമായി സഹകരിക്കാൻ തയ്യാറാണ്. പക്ഷെ അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പോലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇന്നലെ വൈകീട്ട് നടന്ന അക്രമ സംംഭവങ്ങളിലും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് എതിരായ പോലീസ് മര്‍ദ്ദനത്തിലും നേതാക്കൾ കടുത്ത അമര്‍ഷവും രേഖപ്പെടുത്തി. പത്താംക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിയെ പോലും പോലീസ് വെറുതെ വിട്ടില്ലെന്നും ആരോപണം ഉണ്ട്
ലീഗ് പ്രവര്‍ത്തകനായ 21 വയസുകാരൻ മൻസൂറിന്‍റെ കൊലപാതകം നടന്ന് നാൽപ്പത് മണിക്കൂറിന് ശേഷവും പിടിച്ച് കൊടുത്ത പ്രതി മാത്രമാണ് പോലീസിന്‍റെ കയ്യിൽ ഇപ്പോഴും ഉള്ളത്. മനപൂര്‍വ്വം നടപടി എടുക്കാതിരിക്കുകയാണ് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യും കാലും സര്‍ക്കാര്‍ കെട്ടിവച്ചിരിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
ജില്ലയിലാകെ പ്രതിഷേധ പരിപാടികൾ ജില്ലയിലാകെ സംഘടിപ്പിക്കുനെന്നും ലീഗ് യുഡിഎഫ് നേതാക്കൾ മുന്നറിയിപ്പ് നൽകി. തെരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും യുഡിഎഫ് ആരോപിച്ചു.