കണ്ണൂരിൽ ലീഗിനുള്ളിൽ വിഭാഗീയത ; സമാന്തര മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ച് ഒരു വിഭാഗം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ തളിപ്പറമ്പിൽ സമാന്തര മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ച് ലീഗിലെ ഒരു വിഭാഗം. മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിട്ട നടപടി ലീഗ് ജില്ലാ നേതൃത്വം റദ്ദാക്കിയിരുന്നു. ലീഗ് ജില്ലാ നേതൃത്വത്തിന്റെ പരാതിയിൽ പ്രതിഷേധിച്ചാണ് നടപടി.

അതേസമയം വിജിലൻസ് കേസിൽപ്പെട്ട പാർട്ടി ഭാരവാഹികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പാർട്ടി നേതാക്കളെ പ്രവർത്തകർ തടഞ്ഞുവെച്ചു. അഴിമതി കേസിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദൾ കരീം ചേലേരി ഉൾപ്പടെയുള്ള ഭാരവാഹികൾ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് പ്രവർത്തകർ നേതാക്കളെ തട‌ഞ്ഞുവച്ചത്. മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി ഓഫീസിൽ യോഗം നടക്കുന്നതിനിടെയായിരുന്നു പ്രതിഷേധം.

അൻപതോളം യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നത്. കേസിൽ പെട്ട ഭാരവാഹികളുടെ രാജി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പ്രതിഷേധം. സ്ഥലത്ത് ഒന്നര മണിക്കൂറോളം സംഘർഷവസ്ഥ നിലനിന്നു. തളിപ്പറമ്പിൽ ലീഗ് കമ്മറ്റി മരവിപ്പിച്ചതിനെതിരെയും പ്രതിഷേധം ഉയർന്നു. പരാതി അനുഭാവപൂർവ്വം ചർച്ച ചെയ്യാമെന്ന് ജില്ലാ പ്രസിഡന്‍റ് എഴുതി നൽകിയതിന് തുടർന്നാണ് പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...