കൊടി സുനി ജയിലിലെ സൂപ്രണ്ട് ; ഭക്ഷണ മെനു അടക്കം തീരുമാനിക്കും : കെ.സുധാകരൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂ : കൊടി സുനി വിയ്യൂർ ജയിലിലെ സൂപ്രണ്ടന്‍റാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍റെ പരിഹാസം. കൊടി സുനിയെ ഏത് ജയിലിലാണോ താമസിപ്പിക്കുന്നത് ആ ജയിലിലെ സൂപ്രണ്ടന്‍റ് ആണ് അയാൾ. ഭക്ഷണത്തിന്‍റെ മെനു മുതൽ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് കൊടി സുനിയാണെന്നും സുധാകരൻ പറഞ്ഞു. കൊടി സുനിക്ക് ഫോൺ ചെയ്യാനുള്ള സൗകര്യം ജയിലുകളിലുണ്ട്. ഇക്കാര്യത്തിൽ ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ജയിലിൽ പരിശോധന നടത്തിയ ജയിൽ ഡി.ജി.പിക്ക് ഫോൺ അടക്കമുള്ള സാധനങ്ങൾ ലഭിച്ചിരുന്നു.

ഇടത് ഭരണത്തിൽ എല്ലാ സുഖസൗകര്യങ്ങളോടെയാണ് കൊടി സുനി ജയിലിൽ കഴിയുന്നത്. ജയിൽ ഇവർക്ക് സുഖവാസ കേന്ദ്രമാണ്. ഇക്കാര്യം മാലോകർക്കും അറിയാം. വിവിധ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഉന്നയിക്കുന്ന ആരോപണം കേട്ടില്ലെന്ന ഭാവത്തോടെ പോകുന്ന അന്ധനും ബധിരനുമായ കേരളത്തിലെ ഭരണാധികാരികളോട് ഇക്കാര്യം പറഞ്ഞിട്ട് കാര്യമില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ഭരണാധികാരികളുടെ ഒത്താശയോടെയാണ് ഇതെല്ലാം നടക്കുന്നത്. സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നവരോട് പരാതി പറഞ്ഞിട്ട് കാര്യമില്ല. ഒാരോ വിഷയത്തിലും മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ഇഷ്ടാനിഷ്ടം നോക്കിയാണ് പ്രതികരിക്കുന്നത്. തടവുകാരിൽ വേർതിരിവ് പാടുണ്ടോ, സർക്കാറിന്‍റെ അതിഥികളായി തടവുകാരെ തീറ്റി പോറ്റുന്നത് ശരിയാണോ, ഇത് ജയിൽ നിയമത്തിന് അനുസൃതമാണോ എന്ന് മുഖ്യമന്ത്രി പറയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...