കേരളത്തിലെ ഏറ്റവും വലിയ മൃഗശാല നാടുകാണിയിൽ വരുന്നു ; സ്ഥലം സന്ദർശിച്ച് ഉന്നത തലസംഘം

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: തളിപ്പറമ്പിൽ സർക്കാർ ഉടമസ്ഥതയിൽ മൃഗശാലയും ബോട്ടോണിക്കൽ ഗാർഡനും മ്യൂസിയവും വരുന്നു. പ്ലാന്റേഷൻ കോർപറേഷന്റെ കീഴിലുള്ള നാടുകാണി എസ്റ്റേറ്റിലെ 300 ഏക്കർ സ്ഥലത്താണ് മൃഗശാല വരുന്നത്. പ്രാരംഭ പരിശോധനയുടെ ഭാഗമായി ഉന്നത തലസംഘം സ്ഥലം സന്ദർശിച്ചു. മൃഗശാല സ്ഥാപിക്കുന്നതിൻ്റെ പ്രാരംഭ പരിശോധനയ്ക്കായി സ്ഥലം എം എൽ എ എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ സംസ്ഥാന മ്യൂസിയം – മൃഗശാല ഡയറക്ടർ അബു ശിവദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ സംഘമാണ് നാടുകാണി എസ്റ്റേറ്റ് സന്ദർശിച്ചത്.

മൃഗങ്ങളെ പ്രത്യേക വാഹനങ്ങളിൽ സഞ്ചരിച്ച് സന്ദർശകർക്ക് കാണുവാൻ സാധിക്കുന്ന രീതിയിലുള്ള മൃഗശാലയാണ് പരിഗണിക്കുന്നത്. സ്ഥലം അനുയോജ്യമാണെന്ന് ഉന്നത തല സംഘം വിലയിരുത്തിയതോടെ വളരെ വേഗത്തിൽ ഡി.പി.ആർ തയ്യാറാക്കി മുന്നോട്ട് പോകാനാണ് തീരുമാനം.കൂടുതൽ സ്ഥലത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച് പ്രകൃതിക്കു കൂടി അനുയോജ്യമായ രീതിയിലായിരിക്കും മൃഗശാല ആരംഭിക്കുക. ഇതോടൊപ്പം ബൊട്ടാണിക്കൽ ഗാർഡൻ, മ്യൂസിയം എന്നിവയും ആരംഭിക്കും. നിർമ്മാണം പൂർത്തിയായാൽ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...