കണ്ണൂര്‍ : കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വിഷു തിരക്കിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീപടരുന്നത് തടയാനായി. കണ്ണൂര്‍ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. ജനറേറ്റര്‍ കത്തിയതിനെത്തുടര്‍ന്നാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് ജനറേറ്ററിന് തീപിടിച്ചത്. ജനറേറ്റര്‍ ഉടന്‍ തൊഴിലാളികള്‍ പുറത്തെത്തിച്ചു. എന്നാല്‍ ചെരുപ്പുകള്‍ ചിലത് കത്തിനശിച്ചിരുന്നു.
കടയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് റോഡിലുണ്ടായിരുന്നവരും മറ്റു കടകളിലും സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ചിതറി ഓടി. പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ എത്തി തീ അണയ്ക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകളും എത്തി. ജനറേറ്റര്‍ പുറത്തെത്തിക്കുന്നതിനിടയില്‍ കടയുടമക്ക് കൈക്ക് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു