ചങ്ങനാശേരി-വേളാങ്കണ്ണി സർവീസ് സൂപ്പർ എക്സ്പ്രസായി തന്നെ നിലനിർത്തും

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരിയില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസായി തന്നെ നിലനിര്‍ത്താന്‍ തീരുമാനം. നേരത്തെ സര്‍വീസ് സൂപ്പര്‍ ഡീലക്സ് ആയി ഉയര്‍ത്തുന്നതിന് വേണ്ടി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഉപയോഗിച്ച്‌ മാറ്റുവാന്‍ തീരുമാനിച്ചിരുന്നത്.

സ്വിഫ്റ്റ് ബസ് സര്‍വീസ് ആരംഭിച്ചതോടെ ഇത്തരത്തിലുള്ള വിവിധ എക്സ്പ്രസ് ബസുകളുടെ റൂട്ടുകള്‍ നഷ്ടമായിരുന്നു. സ്വിഫ്റ്റ് ബസുകള്‍ ഓടിക്കാന്‍ പ്രത്യേകം ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നതിനാല്‍ എക്സ്പ്രസ് ബസുകളില്‍ ഓടുന്ന ഡ്രൈവര്‍മാര്‍ക്ക് ഈ ബസുകളോട് വിടപറയേണ്ടി വന്നിരുന്നു. വര്‍ഷങ്ങളായി ഈ റൂട്ടുകളില്‍ ബസ് ഓടിച്ചിരുന്നതിനാല്‍ പലര്‍ക്കും ഈ വിടപറച്ചില്‍ വൈകാരിക നിമിഷം കൂടിയായിരുന്നു. അത്തരമൊരു വിടപറച്ചിലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കെഎസ്‌ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുകുട്ടന്‍ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോയാണ് വൈറലായത്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തര്‍സംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേര്‍ന്നുനിന്ന് പൊട്ടിക്കരയുകയായിരുന്നു. പൊന്നുകുട്ടന്റെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ സര്‍വീസ് എക്സ്പ്രസ് ആയി തന്നെ നിലനിര്‍ത്താന്‍ കെഎസ്‌ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശം വന്നത്.

അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ സൂപ്പര്‍ ഡീലക്സ് ആയി ഉയര്‍ത്തുന്നതിന് വേണ്ടിയാണ് കെഎസ്‌ആര്‍ടിസി- സ്വിഫ്റ്റ് ബസ് ഉപയോഗിച്ച്‌ മാറ്റുവാനായി തീരുമാനിച്ചിരുന്നത്. ദീര്‍ഘ​ദൂര സര്‍വീസുകള്‍ നടത്തുന്ന സൂപ്പര്‍ ക്ലാസ് ബസുകള്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ മാറ്റണമെന്നായിരുന്നു നിയമം. എന്നാല്‍ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ബസുകളുടെ കുറവ് കാരണം അത് ഏഴ് വര്‍ഷമായി വര്‍ദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ഇത്തരത്തിലുള്ള ബസുകളുടെ കുറവ് ഉണ്ടായതോടെ വീണ്ടും 704 ബസുകളുടെ കാലപരിധി ഒമ്ബത് വര്‍ഷമായി ഈ അടുത്ത കാലത്താണ് വര്‍ദ്ധിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...