വിഷു തിരക്കിനിടയിൽ കണ്ണൂർ‌ ന​ഗരത്തിൽ തീപ്പിടുത്തം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് ചെരുപ്പ് കടക്ക് തീപിടിച്ചു. വിഷു തിരക്കിനിടെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് സംഭവം. പരിസരത്ത് ഉള്ളവരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീപടരുന്നത് തടയാനായി. കണ്ണൂര്‍ പ്രസ്‌ക്ലബ് റോഡിലെ ചെരുപ്പ് കടയ്ക്കാണ് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചത്. ജനറേറ്റര്‍ കത്തിയതിനെത്തുടര്‍ന്നാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് ജനറേറ്ററിന് തീപിടിച്ചത്. ജനറേറ്റര്‍ ഉടന്‍ തൊഴിലാളികള്‍ പുറത്തെത്തിച്ചു. എന്നാല്‍ ചെരുപ്പുകള്‍ ചിലത് കത്തിനശിച്ചിരുന്നു.

കടയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് റോഡിലുണ്ടായിരുന്നവരും മറ്റു കടകളിലും സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ ചിതറി ഓടി. പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ എത്തി തീ അണയ്ക്കുകയായിരുന്നു. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകളും എത്തി. ജനറേറ്റര്‍ പുറത്തെത്തിക്കുന്നതിനിടയില്‍ കടയുടമക്ക് കൈക്ക് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...