കണ്ണൂര്‍ : കണ്ണൂർ കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു അറസ്റ്റിൽ. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ചൊവ്വാഴ്ച രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തു. മാസങ്ങൾക്ക് മുൻപ് ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗാർഹിക പീഡനത്തിന് റിമാൻഡിലായിരുന്നു മഞ്ജുനാഥ്. കേസിൽ ജാമ്യത്തിൽ കഴിയവെയാണ് പീഡന ശ്രമം. പ്രതിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.