രാജ്യത്തിന് അഭിമാനമേകൂ ; ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശംസയുമായി ‘കണ്ണൂർ സ്ക്വാഡ്’

For full experience, Download our mobile application:
Get it on Google Play

മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്‌ക്വഡ് ഇപ്പോൾ തീയേറ്ററുകളിൽ ആവേശം നിറയ്ക്കുകയാണ്. ഒപ്പം ഇന്ത്യമുഴുവൻ ഇപ്പോൾ ലോകകപ്പിന്റെ പോരാട്ടച്ചൂടിലും. ഇന്ത്യൻ ടീമിന് ആശംസയറിയിച്ച് എത്തിരിക്കുകയാണ് ഇപ്പോൾ ടീം കണ്ണൂർ സ്‌ക്വഡ്. ഐസിസി ലോകകപ്പിന് ഞങ്ങളുടെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം നമ്മുടെ കണ്ണൂർ സ്ക്വാഡ് ടീമും ഐക്യത്തോടെ നിലകൊള്ളുന്നു. വെല്ലുവിളി സ്വീകരിക്കൂ, ആവേശത്തോടെ കളിക്കൂ, രാജ്യത്തിന് അഭിമാനമേകൂ!’, എന്ന കുറിപ്പും കണ്ണൂർ സ്ക്വാഡ് അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ലോകകപ്പ് പോരാട്ടം കാണാന്‍ എം എസ് ധോണിയും എത്തിയിട്ടുണ്ട്. ഓസ്ട്രേലിയ ആണ് ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്തിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ഔദ്യോ​ഗിക പേജിൽ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ‘കണ്ണൂർ സ്ക്വാഡ്’ ടീമിന്റെ ചിത്രങ്ങൾക്ക് പകരം ഇന്ത്യൻ താരങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടിയായി രോഹിത് ശർമയെയും അസീസ് ആയി വിരാട് കോലിയെയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒപ്പം രവീന്ദ്ര ജഡേജ, ആർ അശ്വിൻ എന്നിവരെയും പോസ്റ്ററിൽ കാണാം. ‘ഇന്ത്യൻ സ്ക്വാഡ്’ എന്നാണ് പോസ്റ്ററിൽ ആലേഖനം ചെയ്തിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...