തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് വെള്ളത്തിൽ വീണ് മരണപ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച വൈകിട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി. ഇതിനിടയിൽ കാൽവഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു. കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.

തുടർന്ന് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതുൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി.തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....