അഭിമന്യു കൊലക്കേസ് : കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിലെ ആദ്യ 16 പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. കുറ്റം ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൾ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും ഈ മാസം 24ന് പരിഗണിക്കും. പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തിയിട്ടും സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താത്തവരുടെ വിവരങ്ങളും മറ്റ് അനുബന്ധ തെളിവുകളും ഹാജരാക്കാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ദീർഘനാളായി നീണ്ടുപോയ വിചാരണ നടപടികൾക്കാണ് ഇതോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. കേസിലെ പ്രധാനപ്പെട്ട ചില രേഖകൾ കാണാതായ സംഭവം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയും തുടർന്ന് വിചാരണ നടപടികൾ വേഗത്തിലാക്കാൻ കോടതി നിർദേശിക്കുകയുമായിരുന്നു. കുറ്റപത്രം തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി മുഹമ്മദ് നൽകിയ ഹർജിയും മറ്റ് ആറ് പ്രതികളുടെ വിടുതൽ ഹർജികളും കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. മഹാരാജാസ് കോളജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ്‌ ക്യാംപസിനുള്ളിൽ വച്ച് പോപ്പുലർ ഫ്രണ്ട്‌, ക്യാംപസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബർ 26ന് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീടുണ്ടായ വിവിധ നിയമതടസ്സങ്ങളും രേഖകൾ കാണാതായതുൾപ്പെടെയുള്ള സംഭവങ്ങളും വിചാരണ വൈകാൻ കാരണമായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...