കണ്ണൂര്‍ : സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ സ്ഥാനമൊഴിയുന്നു. രാജി സന്നദ്ധത അറിയിച്ച് പ്രോ വി.സിയായ സാബു എ ഹമീദ് വി.സി ക്ക് കത്ത് നല്‍കി. വി.സി യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സ്ഥാനമൊഴിയാന്‍ കാരണമെന്നാണ് സൂചന. സര്‍വകലാശാലാ ഭരണസംവിധാനത്തിലെ ചേരിപ്പോര് രൂക്ഷം ആകുന്നതിനിടെ, സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഡോ.സാബു എ ഹമീദ്. ചോദ്യപേപ്പര്‍ വിവാദത്തിനൊടുവില്‍ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സന്റ് കഴിഞ്ഞ ദിവസം ഡപ്യൂട്ടേഷന്‍ റദ്ദാക്കി മടങ്ങിയിരുന്നു. സര്‍വകലാശാലയുടെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ ചെയര്‍മാന്‍ കൂടിയായ പിവിസിയെ അറിയിക്കാതെയും ബോധ്യത്തിലെടുക്കാതെയും ആണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നാണ് അറിയുന്നത്.
അതേസമയം കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ നടത്തിപ്പിന് മേല്‍നോട്ട സമിതി രൂപീകരിക്കും. പരീക്ഷ നടത്തിപ്പില്‍ തുടര്‍ച്ചയായി വീഴ്ച ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സമിതി അംഗങ്ങളെ പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനത്തിന് അംഗീകാരം നല്‍കി. പരീക്ഷകളുടെ തിയ്യതി നിശ്ചയിക്കുന്നത് മുതല്‍ ഫല പ്രഖ്യാപനം വരെയുള്ള നടപടികളില്‍ ഇനി മുതല്‍ പുതിയ സമിതിയുടെ മാര്‍ഗ നിര്‍ദ്ദേശമുണ്ടാകും.