മതനിന്ദാ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും : കാന്തപുരം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബി ജെ പിയുടെ ചില വക്താക്കള്‍ മുഹമ്മദ് നബി (സ) ക്കെതിരെ നടത്തിയ മതനിന്ദാ പ്രസ്താവന അപലപനീയവും വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആക്ഷേപകരമായ പ്രസ്താവന നടത്തിയവര്‍ക്കെതിരെ പാര്‍ട്ടി നടപടിക്ക് പുറമെ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും അത്തരം പ്രവണതകള്‍ ശക്തമായി തടയുകയും വേണം. അപ്പോള്‍ മാത്രമാണ് സാമുദായിക ധ്രുവീകരണവും മാനുഷിക മൂല്യങ്ങളുടെ നിരാകരണവും സൃഷ്ടിക്കുന്ന ഹീനമായ ശ്രമങ്ങളെ തടയാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

ആക്ഷേപകരമായ രചനകളും പ്രസ്താവനകളും പ്രകടനങ്ങളും രാജ്യത്തെയും അതിന്റെ കെട്ടുറപ്പിനെയും സഹവര്‍ത്തിത്വത്തെയും നമ്മുടെ മഹത്തായ നേതാക്കള്‍ ഈ രാജ്യത്തിന് അടിത്തറയിട്ടതും പൗരന്മാരെന്ന നിലയില്‍ പതിറ്റാണ്ടുകളായി നാം മുറുകെപ്പിടിച്ചതുമായ മതേതര മൂല്യങ്ങളെയും നശിപ്പിക്കുന്നു. സാമുദായികമായി ബോധപൂര്‍വം പ്രകോപനമുണ്ടാക്കുന്ന വ്യക്തികളെ നിലക്കുനിര്‍ത്താനും ഭാവിയില്‍ അത്തരം പ്രവണതകള്‍ തടയാനും ജാതി മത ഭേദമന്യേ ജനങ്ങള്‍ മുന്നോട്ട് വരണമെന്നും കാന്തപുരം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...

കാസർഗോഡ് എംഡിഎംഎ കേസ് ; 2 മാസത്തിനിടെ റിയയുടെ അക്കൗണ്ടിൽ നടന്നത് 49...

0
കാസർഗോഡ് : കാലിക്കടവിൽ കോൺഗ്രസ് പ്രവർത്തകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ നിർണ്ണായകമായ...

പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ മാത്രം മോഷ്‌ടിച്ച് കള്ളൻ

0
തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയിലെ പിഡബ്ല്യുഡി ക്യാന്റീനിൽ കയറി അടുക്കള സാധനങ്ങൾ...