പത്തനാപുരത്ത് മകള്‍ വൃദ്ധയായ അമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ്  തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; ലക്‌ഷ്യം സ്വത്ത് തട്ടിയെടുക്കുക

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരത്ത് അമ്മയ്ക്ക് നേരെയുള്ള മകളുടെ പീഡനത്തില്‍ മനുഷ്യാവകാശ കമ്മീഷനും പോലീസും കേസെടുത്തു. മകള്‍ ലീനയ്ക്കെതിരെ അമ്മ ലീലാമ്മയുടേയും പഞ്ചായത്ത് അംഗത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായാണ് കേസെടുത്തിട്ടുള്ളത്. മകള്‍ വൃദ്ധയായ അമ്മയെ കെട്ടിയിട്ടു മര്‍ദ്ദിച്ചു. ചോദ്യം ചെയ്ത വനിതാ പഞ്ചായത്ത് അംഗത്തിനും മര്‍ദ്ദനമേറ്റു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോര്‍ത്ത് വാര്‍ഡംഗം അര്‍ഷ മോള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

ക‍ഴിഞ്ഞ ദിവസം നെടുംപറമ്പ് പാക്കണംകാലായിലായിരുന്നു സംഭവം. പഞ്ചായത്ത് അംഗത്തിന്റെ അയല്‍വാസി കൂടിയായ പാലപ്പള്ളില്‍ വീട്ടില്‍ ലീനയാണ് അമ്മ ലീലാമ്മയെ വീട് തട്ടിയെടുക്കാന്‍ മര്‍ദ്ദിച്ചതെന്ന് പറയുന്നു. ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ്  തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് അംഗം അര്‍ഷാമോള്‍ ഉള്‍പ്പെടെയുള്ള അയല്‍വാസികള്‍ ഇടപെട്ടത്. അക്രമം ചോദ്യംചെയ്ത പഞ്ചായത്ത് അംഗത്തെ മുടിയില്‍ കുത്തിപ്പിടിച്ച്‌ ഗേറ്റിനകത്തേക്ക് ലീന തള്ളി വീഴ്ത്തി.

നിലത്തുവീണ പഞ്ചായത്ത് അംഗത്തെ മുടിയില്‍ നിന്നും പിടിവിടാതെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. ഒടുവില്‍ നാട്ടുകാരും പഞ്ചായത്ത് അംഗത്തിന്റെ  ഭര്‍ത്താവും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പരുക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരെയും പ്രതിയായ ലീന അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തതായും പത്തനാപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലീന മുന്‍പും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രാദേശവാസികള്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ വധഭീഷണി

0
മലപ്പുറം: മലപ്പുറം മുന്നിയൂരിൽ യുവതിയെ പീഡിപ്പിച്ചതിന് പിന്നാലെ പരാതിക്കാർക്ക് നേരെ പ്രതിയുടെ...

‘ഞങ്ങളെ ആന്ധ്രയിൽ ചേർക്കൂ’ ; വിവാദമായി കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ പരാമർശം

0
ബെംഗളൂരൂ : കർണാടകയിലെ വികസന മുരടിപ്പിലും സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് തന്റെ...

മലപ്പുറത്ത് യുവതിയെ പീഡിപ്പിച്ച കേസിൽ അതിജീവിതയുടെ കുടുംബത്തിന് നേരെ വധഭീഷണിയുമായി പ്രതി

0
മലപ്പുറം: മലപ്പുറം മൂന്നിയൂരിൽ പീഡനത്തിന് പിന്നാലെ അതിജീവിതയുടെ കുടുംബത്തിനെതിരെ വധഭീഷണി...

പഴയ വാഹനങ്ങൾക്കായി ഇ10 പെട്രോൾ എത്തിക്കണം ; ആശങ്കയുമായി സർക്കാർ സാമ്പത്തിക ഉപദേഷ്ടാക്കൾ

0
മുംബൈ : ഇന്ത്യയിൽ നടപ്പാക്കിയ ഇ20 പെട്രോളിന് സംബന്ധിച്ചുള്ള വിവാദങ്ങൾ നാൾക്കുനാൾ...