പള്ളിക്കൽ : ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കണ്ഠാളസ്വാമി ക്ഷേത്രം ഭാരവാഹികൾ. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികൾക്കുള്ള അന്നദാന സഹായം ക്ഷേത്രം ഭാരവാഹികൾ നേരിട്ടെത്തി നൽകി. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പ്രർത്തനം നടത്തുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. മുമ്പ് കോവിഡ് കാലത്തും മറ്റും അന്നുണ്ടായിരുന്ന ഭരണസമിതി ഭക്ഷ്യ ഉത്പ്പന്നങ്ങൾ വീടുകളിലെത്തിച്ചു നൽകിയിരുന്നു. തുടർന്നും മാതൃകാപരമായ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ടുപോകാനാണ് തീരുമാനമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് കെ.വി.സത്യൻ, സെക്രട്ടറി ജയകുമാർ, വൈസ് പ്രസിഡൻറ് പ്രശാന്ത്, പ്രഭാ വിദ്യാധരൻ, സുനിൽ പള്ളിക്കൽ, ബാലകൃഷ്ണൻ നായർ, ആർ.കെ.ഭാസി, ശങ്കരൻകുട്ടി നായർ, പ്രകാശ്, ശ്രീകുമാർ, അരുൺരാജ്, ഗോപകുമാർ, ശിവകുമാർ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























